പഴഞ്ചോർ അടിപൊളി..പ്രമേഹം കുറയ്ക്കും, ക്ഷീണം പോകും, ഓർമ കൂടും; ഫാറ്റി ലിവറിനും പരിഹാരം..

ഒരുകാലത്ത് കേരളത്തിലെ വീടുകളിലെ പ്രധാന ഭക്ഷണമായിരുന്ന പഴഞ്ചോറ് അഥവാ വെള്ളച്ചോറ് ഇന്ന് പല ഹോട്ടലുകളിലെയും ‘ഫൈവ് സ്‌റ്റാർ’ ഭക്ഷണമാണ്. വെള്ളത്തിലിട്ടു വച്ച ഈ ചോറും അതിൻ്റെ തെളിവെള്ളവും എങ്ങനെയാണ് നമ്മുടെ ഏതാണ്ടെല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാകുന്നത്, അതും മരുന്നിനു പത്തു പൈസ പോലും ചെലവിടാതെ?

. എങ്ങനെയാണ് പഴഞ്ചോർ തയാറാക്കേണ്ടത്, എങ്ങനെ അതിൻ്റെ രുചിയും ഔഷധഗുണവും കൂട്ടാം, എന്തെല്ലാം രീതിയിൽ കഴിച്ചാൽ അത് രോഗസംഹാരിയാകും?

രോഗാവസ്‌ഥയിലും ആരോഗ്യാവസ്‌ഥയിലും പല പ്രായത്തിലുള്ളവരും പഴഞ്ചോർ എങ്ങനെ കഴിക്കണമെന്നും വിശദമായി ഇവിടെ വായിക്കുക.

ഭക്ഷണത്തിനായി പുരാതന കാലം മുതൽക്കേ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉപയോഗത്തിലുണ്ടായിരുന്നു അരി. അതു പച്ചയായും വറുത്തും പൊടിച്ചും പിന്നീട് വെള്ളത്തിലിട്ട് വേവിച്ച് കഞ്ഞിയായും ഉപയോഗത്തിൽ വന്നു. ഉണ്ടാക്കാനും എളുപ്പത്തിൽ ദഹിക്കാനും ഏറ്റവും നല്ലത് കഞ്ഞിയായതുകൊണ്ടു തന്നെ, അതൊരു മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്നു. വെള്ളത്തിൻ്റെയും അരിയുടേയും അനുപാതത്തിലെ വ്യത്യാസമനുസരിച്ച് സന്ദർഭങ്ങൾക്കനുസൃതമായി വിവിധതരം കഞ്ഞികൾ പാചകം ചെയ്യുന്നതിൻ്റെ വിധികൾ ആയുർവേദ പ്രമാണ ഗ്രന്ഥങ്ങളിൽ വിസ്ത‌രിച്ചു പറയുന്നുണ്ട്. പല പ്രായങ്ങളിലും രോഗാവസ്ഥയിലും ആരോഗ്യാവസ്‌ഥയിലും ഏതു തരം കഞ്ഞിയാണ് ഉപയോഗിക്കേണ്ടതെന്ന് ഈ ഗ്രന്ഥങ്ങളിൽ പറയുന്നു. കഞ്ഞിയുടെ കട്ടിയും കൊഴുപ്പുമനുസരിച്ചാണ് ഈ വ്യത്യാസം രൂപപ്പെടുത്തിയിരിക്കുന്നത്.

കഞ്ഞികൾക്ക് തൊട്ടു കൂട്ടുന്നതിനായി ചമ്മന്തികൾ, എരിവുള്ള അച്ചാറുകൾ, ഉപ്പേരി- മെഴുക്കുപുരട്ടികൾ, വിവിധ തരം കറികൾ എന്നിവയെല്ലാം പിന്നീടു പ്രചാരത്തിലായി. കൂടുതൽ വേഗത്തിൽ ദഹിക്കാനും കൂടുതൽ അളവിൽ കഴിക്കാനും കൂടുതൽ പോഷകങ്ങൾ കിട്ടാനും ചമ്മന്തിയും കറികളും സഹായിക്കും. കഞ്ഞിയുടെ പരിണാമത്തിൻ്റെ ഒരു ഘട്ടത്തിലാണ് ചോറ് രൂപപ്പെടുന്നത്. കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞു ലഭിക്കുന്ന ചോറ് ദഹിക്കാൻ അൽപം കൂടി ബുദ്ധിമുട്ടുള്ളതാണ്. കഞ്ഞിയെ അപേക്ഷിച്ച്, ചോറ് കുറേയധികം സമയം ആമാശയത്തിലും ശരീരത്തിലും പ്രവർത്തിക്കുന്നതിനാൽ കുറേയധികം സമയത്തേക്ക് ഊർജം പകരാൻ ചോറിനു കഴിയും. എന്നാലും പെട്ടെന്ന് ഊർജം ലഭിക്കാൻ കഞ്ഞി തന്നെയാണ് ഉത്തമം.

ബാക്കിവരുന്ന ചോറ് രാത്രിയിൽ ശുദ്ധജലത്തിൽ ഇട്ടുവച്ച് പിറ്റേ ദിവസം ഊറ്റി എടുക്കുന്നതിനെയാണ് വെള്ളച്ചോറ് അഥവാ പഴഞ്ചോറ് എന്ന് പറയുന്നത്. പഴഞ്ചോറ് ശീതഗുണമുള്ളതാണ്. അതുകൊണ്ടുതന്നെ ശരീരത്തിനു തണുപ്പ് നൽകും. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കിടന്നതിനാൽ തണുത്തുറഞ്ഞതുകൊണ്ട് സാവധാനത്തിൽ ദഹിച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. കഞ്ഞിയെക്കാളും ചോറിനേക്കാളും കാർബോഹൈഡ്രേറ്റിൻ്റെ അഥവാ ഷുഗറിന്റെ അംശം കുറവായിരിക്കും വെള്ളച്ചോറിൽ. അതുകൊണ്ടു തന്നെ പ്രമേഹരോഗികളിലും ഫാറ്റി ലിവർ, മൂലക്കുരു തുടങ്ങിയ രോഗമുള്ളവരിലും വെള്ളച്ചോറ് ഗുണം ചെയ്യും.

ഭക്ഷണത്തെ സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. വെള്ളച്ചോറ് താമസിക ഭക്ഷണമാണ്. അതായത്, ശരീരത്തിന്റെ പ്രവർത്തനത്തെ മൊത്തത്തിൽ മന്ദീഭവിപ്പിക്കുന്നതാണ്. പക്ഷേ, കഠിന ജോലികൾ ചെയ്യുന്നവരിലും ദീർഘനേരം ജോലി ചെയ്യുന്നവരിലും ഇത് ഗുണം ചെയ്യും. കഞ്ഞിയോ ചോറോ പോലെ ദഹിച്ച് പെട്ടെന്ന് ഊർജമുണ്ടാക്കും. എന്നാൽ വേഗത്തിൽ ഈ ഊർജം കെട്ടുപോകുകയുമില്ല. അതിനാൽതന്നെ, പുറംജോലി ചെയ്യുന്നവർ, വെയിലും കാറ്റും കൊള്ളുന്നവർ, പകൽ യാത്ര ചെയ്യേണ്ടി വരുന്നവർ, കിണർ കുഴിക്കലും പാറ പൊട്ടിക്കലും അടക്കം കായികാധ്വാനം കൂടുതലുള്ള ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കെല്ലാം വെള്ളച്ചോറ് ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.

വെയിൽകൊണ്ട് ശരീരം ചൂടാകുന്നതും അമിതമായി വിയർക്കുന്നതും തലയിലും കണ്ണിനും ചൂട് അനുഭവപ്പെടുന്നതും വെള്ളച്ചോർ കഴിക്കുന്നതുകൊണ്ട് നിയന്ത്രിക്കാൻ കഴിയും. വേനൽക്കാലത്ത് മൂത്രച്ചൂട്, സ്ത്രീകളിലെ വെള്ളപോക്ക്, രക്‌തം പോക്ക്, ശരീരത്തിലെ ചുട്ടു നീറ്റൽ, വിയർപ്പിനോടനുബന്ധിച്ചുള്ള ദുർഗന്ധം, ചൊറിച്ചിൽ എന്നിവ ഒഴിവാക്കാൻ വെള്ളച്ചോർ നല്ലതാണ്. വയറ്റിൽ അസിഡിറ്റി മൂലമുള്ള എരിച്ചിൽ, പുകച്ചിൽ, രക്തവാതം മൂലമുള്ള സന്ധികളിലെ ചുട്ടു പുകച്ചിൽ എന്നിവയ്ക്കും വെള്ളച്ചോർ ഗുണം ചെയ്യും.

തൈര്, മുളക് ഞെരടിയത്, മുളക് ചമ്മന്തി, തലേദിവസത്തെ മീൻകറി എന്നിവ ചേർത്ത് സ്വാദിഷ്‌ഠമായ രീതിയിലാണ് പണ്ടുള്ളവർ ഇതു ഭക്ഷണമായി ഉപയോഗിച്ചിരുന്നത്. പലഹാരങ്ങളും ആധുനിക വിഭവങ്ങളും പ്രചാരത്തിൽ വരുന്നതിനു മുൻപേ കേരളത്തിലെ മിക്കവാറും വീടുകളിൽ വെള്ളച്ചോറായിരുന്നു പ്രഭാതഭക്ഷണം. പാടത്ത് കന്നു പൂട്ടാൻ പോകുന്നവരും പറമ്പിലും മറ്റും തൊഴിൽ ചെയ്യുന്നവരും വെള്ളച്ചോറാണ് കഴിച്ചിരുന്നത്. വെയിലിൻ്റെ ചൂടേറ്റാലും ഉച്ചവരെ ശരീരം തണുത്തു കിടക്കും എന്നത് വെള്ളച്ചോറിൻ്റെ പ്രത്യേകതയാണ്. എത്ര കായികാധ്വാനം ചെയ്‌താലും വളരെ സാവധാനമേ ശരീരം ചൂടാവുകയുള്ളു. ക്ഷീണം അനുഭവപ്പെടുകയുമില്ല.

വെള്ളച്ചോറും കുതിർത്ത അവിലും നാളികേരം ചിരകിയതും ചേർത്ത് കഴിക്കുന്നത് ഓർമയും ബുദ്ധിയും ശരീരത്തിനു ദൃഢതയും ശക്തിയും കൂട്ടും.

വയറ്റിൽ അസിഡിറ്റിയും എരിച്ചിലും ഉള്ളവർ വെള്ളച്ചോറ് ഊറ്റിയെടുക്കുന്ന തെളിവെള്ളം കുടിക്കുന്നത് ഇവ കുറയാൻ സഹായിക്കും. തൈറോയ്‌ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനമുള്ളവർക്ക് (ഹൈപ്പർ തൈറോയ്‌ഡിസം) ഈ തെളിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അമിതമായ ദാഹവും തൊണ്ട വരൾച്ചയും അനുഭവപ്പെടുന്ന, പ്രമേഹമില്ലാത്തവർ വെള്ളച്ചോറിൻ്റെ തെളിവെള്ളത്തിൽ അൽപം കൽക്കണ്ടം ചേർത്ത് കുടിക്കുന്നത് നല്ലതാണ്. സ്‌ഥിരമായി വായ്‌പുണ്ണുള്ളവർ ഈ വെള്ളം രണ്ടോ മൂന്നോ പ്രാവശ്യം കവിൾ കൊള്ളുന്നത് നല്ലതാണ്. കണ്ണിന് ചുട്ടുപുകച്ചിലുള്ളവർ വെള്ളച്ചോർ ഊറ്റിയ വെള്ളത്തിൽ പഞ്ഞിയോ തുണിയോ മുക്കി രണ്ടുനേരം കണ്ണിനു മുകളിൽ പത്തു മിനിറ്റ് നേരം വച്ച് മലർന്നു കിടക്കുക. ഹൈപ്പർ തൈറോയ്ഡിസമുള്ളവർ ഇതുപോലെ പഞ്ഞി നനച്ച് മലർന്ന് കിടന്ന് കഴുത്തിൽ ഇടുക.

ശരീരം മുഴുവൻ ചുട്ടു നീറ്റലുള്ളവർ ഒന്നര ടീസ്‌പൂൺ വെള്ളച്ചോറിന്റെ വെള്ളത്തിൽ കാൽ ടീസ്‌പൂൺ കച്ചോലാദി ചൂർണം ചേർത്ത് കുഴമ്പാക്കി നെറുകയിൽ പത്തു മിനിറ്റു നേരം തളം വയ്ക്കുക. ഇത് പെട്ടെന്ന് ഗുണം ചെയ്യും. കാൽപാദങ്ങളിലും കൈവെള്ളയിലും ചുട്ടുനീറ്റലുള്ളവർ ഈ വെള്ളത്തിൽ ചന്ദനമോ രാമച്ചമോ നന്നാറിയോ അരച്ചുചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ കഴിഞ്ഞ് പതിനഞ്ചു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ പുരട്ടി ഇരുന്നാൽ ആശ്വാസം ലഭിക്കും.”

വേനൽക്കാലത്തുണ്ടാകുന്ന ഒട്ടനവധി ഉഷ്‌ണാനുബന്ധ രോഗങ്ങൾക്ക് വെള്ളച്ചോറിന്റെ തെളി ഫലപ്രദമാണ്. ഈ തെളി വെള്ളത്തിൽ ചന്ദനമോ മച്ചിങ്ങ അഥവാ വെള്ളയ്ക്കയോ അരച്ച് കുഴമ്പാക്കി, വേനൽക്കാലത്തുണ്ടാകുന്ന ചോരക്കുരുക്കളിൽ പുരട്ടിയാൽ മിക്കവാറും അത് ചുരുങ്ങിപ്പോകും. പാകമായതാണെങ്കിൽ പഴുത്ത് പൊട്ടിപ്പോകുകയും ചെയ്യും.

ദഹിക്കാൻ സമയമെടുക്കുമെന്നതിനാൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വെള്ളച്ചോർ നൽകുന്നത് ശ്രദ്ധിച്ചു വേണം.

വെള്ളച്ചോറും കല്ലുപ്പും ചേർത്ത് അരച്ച് പുറമേ പുരട്ടുന്നത് നീരു വലിയാൻ, പ്രത്യേകിച്ച് ചുവപ്പു നിറഞ്ഞു കൂടിയ നീര് കുറയാൻ, നല്ലതാണ്. വെളളച്ചോറും ശതകുപ്പയും സമം ചേർത്ത് അരച്ച് കുഴമ്പാക്കി കാൽമുട്ടുകളിൽ, വാഴയിലയോ ആവണക്കിലയോ വച്ച് കെട്ടി ദിവസവും മൂന്നോ നാലോ മണിക്കൂർ ഇരിക്കുന്നത് നീര് വലിയാൻ സഹായിക്കും. വെള്ളച്ചോറും അട്ടക്കരിയും (ഗൃഹ ധൂമം- വിറകടുപ്പിനു മുകളിൽ അട്ടത്ത് കാണുന്ന കറുത്ത പൊടി) അരച്ച് പേസ്‌റ്റ് രൂപത്തിലാക്കി, കട്ടിയുള്ള നീരിൽ പുറമേ പുരട്ടുന്നത് വളരെ ഗുണം ചെയ്യും. താമരവള്ളിയും വെള്ളച്ചോറും അരച്ചു കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ മൂത്രമൊഴിഞ്ഞു പോകാനുള്ള ബുദ്ധിമുട്ട്, മുത്രച്ചൂട് എന്നിവ ഇല്ലാതാവും.

നവദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ആദ്യ ദിനങ്ങളിൽ കണ്ടു വരുന്ന ഹണിമൂൺ സിസ്‌റ്റൈറ്റിസ് എന്ന, സ്വകാര്യ അവയവങ്ങളിലെ വേദനയും ചുട്ടു നീറ്റലും കുറയാൻ അര ഗ്ലാസ്സ് പാലും അര ഗ്ലാസ്സ് ഈ തെളിവെള്ളവും അൽപം കൽക്കണ്ടവും ചേർത്ത് നിത്യവും കഴിക്കുക. ഇത് രണ്ടുപേർക്കും ചെയ്യാവുന്നതാണ്. വെള്ളച്ചോറ് പശുവിൻ പാൽ ചേർത്ത് ഞെരടി കുഴമ്പാക്കി കുട്ടികളുടെ ശരീരത്തിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിപ്പിക്കുന്നത് ശരീരപുഷ്‌ടിക്കും മാംസ പേശികളുടെ വളർച്ചയ്ക്കും നല്ലതാണ്. വെള്ളച്ചോറിൽ സമം ഇളനീർ വെള്ളം ചേർത്ത് കൽക്കണ്ടമോ പനംചക്കരയോ ചേർത്ത് ജൂസ് ആക്കി കുട്ടികൾക്കും യുവാക്കൾക്കും സോഫ്റ്റ് ഡ്രിങ്ക് പോലെ ഉപയോഗിക്കാം. ഇതിന്റെ രുചി കൂട്ടാൻ ഏലയ്ക്ക, പഴങ്ങൾ, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം എന്നിവ ഇഷ്ട‌ാനുസരണം ചേർക്കാം. ഇത് വേനൽക്കാലത്ത് വളരെ കുളിർമ നൽകുന്ന ഒരു പാനീയമാണ്.

െള്ളച്ചോറും കുതിർത്ത അവിലും നാളികേരം ചിരകിയതും ചേർത്ത് കഴിക്കുന്നത് ഓർമയും ബുദ്ധിയും ശരീരത്തിനു ദൃഢതയും ശക്‌തിയും കൂട്ടും. തലേദിവസം, വെള്ളത്തിലിട്ടു വയ്ക്കുന്ന ചോറിനൊപ്പം നാലിലൊന്ന് ഉലുവ കൂടി ചേർത്ത് പിറ്റേദിവസം കഴിക്കുക. ഇത് പ്രമേഹം കുറയ്ക്കാൻ നല്ലതാണ്. പ്രത്യേകിച്ച്, ആയുർവേദത്തിൽ പറയുന്ന പിത്താധിക്യമുള്ള പ്രമേഹമാണെങ്കിൽ ഇതേ കൂട്ടിൽ അൽപം മഞ്ഞൾപൊടി ചേർത്ത് തയാറാക്കിയാൽ പ്രമേഹ രോഗികളുടെ ക്ഷീണം അകറ്റാൻ സാധിക്കും.

വെള്ളച്ചോർ പൊതുവേ തണുപ്പാണ്. അത് ശരീരത്തിന്റെ തണുപ്പു കുട്ടും. അതുകൊണ്ടുതന്നെ, ശരീരത്തിന് തണുപ്പുള്ളവർ, വാതരോഗികൾ, പ്രായമായവർ, കഫരോഗങ്ങളായ ജലദോഷം, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയുള്ളവർ വെള്ളച്ചോറിന്റെ ഉപയോഗം ഒഴിവാക്കണം.

വെള്ളച്ചോറും കറിക്കടലയും ചെറുപയറും ഒരുമിച്ച് രാത്രി വെള്ളത്തിലിട്ട് പിറ്റേദിവസം അരച്ചു കുഴമ്പാക്കിയാൽ വേനൽക്കാലത്ത് ചൂടു കുറയാൻ സോപ്പിനു പകരം ഉപയോഗിക്കാവുന്ന താളിയാകും. ത്വക്കിനും മാംസപേശികൾക്കും മൃദുത്വവും കാന്തിയും നൽകുന്നതിന് ഇത് ഉപകരിക്കും. വെള്ളച്ചോറും കൂവപ്പൊടിയും രണ്ട്: ഒന്ന് എന്ന അനുപാതത്തിൽ എടുത്ത് പാലൊഴിച്ച് ശർക്കരയോ കൽക്കണ്ടമോ ചേർത്ത് പായസം വച്ച് കഴിക്കുന്നത് സ്ത്രീകളുടെ വെള്ളപോക്കിനും മുലപ്പാൽ വർധനവിനും നല്ലതാണ്.

വെള്ളച്ചോർ പൊതുവേ തണുപ്പാണ്. അത് ശരീരത്തിൻ്റെ തണുപ്പു കൂട്ടും. അതുകൊണ്ടുതന്നെ ശരീരത്തിനു തണുപ്പുള്ളവരും വാതരോഗികളും പ്രായമായവരും മലശോധന കുറവുള്ളവരും കഫരോഗങ്ങളായ ജലദോഷം, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയുള്ളവരും വെള്ളച്ചോറിന്റെ ഉപയോഗം ഒഴിവാക്കണം. കഠിന ജോലികൾ ചെയ്യുന്നവർ ഒഴികെയുള്ളവർ വർഷകാലത്തും മഞ്ഞുകാലത്തും വെള്ളച്ചോറിൻ്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. മാംസപേശികൾക്ക് കടച്ചിൽ, കുത്തിനോവ്, വേദന എന്നിവയുള്ളവർക്ക് വെള്ളച്ചോർ കഴിച്ചാൽ ഇതെല്ലാം വർധിക്കും.

വയറുവേദന, അജീർണം, ഗ്യാസ്ട്രബിൾ, ജോലിയില്ലാതെ അലസമായിരിക്കുന്നവർ, അമിതമായി തണുത്ത വെള്ളം കുടിക്കുന്നവർ ഇവരെല്ലാം വെള്ളച്ചോറിന്റെയും പഴഞ്ചോറിൻ്റെയും ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ദഹിക്കാൻ സമയമെടുക്കുമെന്നതിനാൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വെള്ളച്ചോർ നൽകുന്നത് ശ്രദ്ധിച്ചു വേണം. ചില പ്രമേഹ രോഗികൾക്ക് കുളിച്ചു കഴിഞ്ഞാൽ ചൊറിച്ചിൽ അനുഭവപ്പെടും. രക്തത്തിൽനിന്നു മാംസത്തിലേക്കും തൊലിയിലേക്കും ഷുഗർ പ്രവേശിക്കുന്നതുകൊണ്ടാണിത്. വെള്ളച്ചോറും കല്ലുപ്പും ചേർത്ത് അരച്ച് ദേഹത്ത് പുരട്ടി കുളിക്കുന്നത് ഇതിന് ആശ്വാസം നൽകും. പക്ഷേ, ഇതൊരു താൽക്കാലിക ആശ്വാസമാണ്. ശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളതിനെക്കാൾ, നാട്ടറിവു പോലെ ഒരുപാട് പ്രയോഗങ്ങൾ വെള്ളച്ചോറിനെപ്പറ്റി പറയുന്നതു കേൾക്കാം. ചെലവു കുറഞ്ഞ ഈ പ്രയോഗങ്ങൾ വളരെ ഫലപ്രദമാണുതാനും.

error: Content is protected !!