സന്യസ്തരുടെ ശമ്പളത്തിൽ നിന്നും നികുതി പിടിക്കണമെന്ന് സർക്കാർ. വിവാദം

സ​ന്യാ​സ​വ്ര​ത​വാ​ഗ്ദാ​നം എ​ന്നാ​ൽ ഒ​രാ​ൾ ദാ​രി​ദ്ര്യം, ബ്ര​ഹ്മ​ചര്യം, അ​നു​സ​ര​ണം എ​ന്നീ മൂ​ന്ന് വ്ര​ത​​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്പാ​കെ ഏ​റ്റു​പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്യാ​സാ​വ​സ്ഥ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. സ​ന്യാ​സാ​ധി​കാ​രി, ഈ ​വാ​ഗ്ദാ​നം സ്വീ​ക​രി​ക്കു​ന്ന​തോ​ടെ സ​ഭ​യും ന​വ​സ​ന്യാ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​രാ​ർ ഉ​ണ്ടാ​വു​ക​യാ​ണ്. ഈ ​ബ​ന്ധം ഒ​റ്റ ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​വു​ന്ന​ത​ല്ല. സ​ന്യാ​സ​സ​ഭ​യി​ൽ അം​ഗ​മാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി ആ​ദ്യം സ​ന്യാ​സാ​ർ​ത്ഥി​യാ​യി ഏ​താ​നും വ​ർ​ഷം സ​ഭ​യി​ൽ ക​ഴി​യ​ണം. പി​ന്നീ​ട് നൊ​വി​ഷ്യേറ്റ് എ​ന്ന പ​രി​ശീ​ല​ന ക​ള​രി​യി​ലേ​ക്കു​ ക​ട​ക്കു​ന്നു. തു​ട​ർ​ന്നാ​ണ് അ​ർ​ത്ഥി പൂ​ർ​ണ മ​ന​സോ​ടെ, പൂ​ർ​ണ സ്വാത​ന്ത്ര്യ​ത്തോ​ടെ, പൂ​ർ​ണ ബോ​ധ്യ​ത്തോ​ടെ സ​ന്യാ​സാ​വ​സ്ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്!

അ​ങ്ങ​നെ ബോ​ധ്യ​പ്പെ​ട്ടാ​ൽ സ​ന്യാ​സാ​ർ​ത്ഥി​ക്ക് മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ഒ​രു പ്രാ​ഥ​മി​ക വ്ര​ത​വാ​ഗ്ദാ​നം ന​ട​ത്താം. ഈ ​കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷം സ​ന്യാ​സാ​ർ​ത്ഥി​ക്ക് സ​ഭ​യി​ൽ പൂ​ർ​ണ​മാ​യ അം​ഗ​ത്വം ന​ൽ​കു​വാ​ൻ യോ​ഗ്യ​ത ഉ​ണ്ട് എ​ന്ന് അ​ധി​കാ​രി​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം, നി​ത്യ​വ്ര​ത​വാ​ഗ്ദാ​നം ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നു​മു​ന്പാ​യി സ​ന്യാ​സാ​ർ​ത്ഥി ത​നി​ക്ക് അ​ന്നേ​ദി​വ​സം വ​രെ അ​വ​കാ​ശ​പ്പെ​ട്ട സ​ർ​വ്വ​വി​ധ സ്വ​ത്തു​ക്ക​ളും കു​ടും​ബ​ത്തി​ലെ ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലോ, ഇ​ഷ്ട്ട​പ്പെ​ട്ട മ​റ്റൊ​രാ​ൾ​ക്കോ, എ​ഴു​തി​ന​ൽ​കേ​ണ്ട​താ​ണ്. അ​തോ​ടെ ലൗ​കിക ജീ​വി​ത​ത്തോ​ടും അ​തി​ന്‍റെ കെ​ട്ടു​പാ​ടു​ക​ളോ​ടും വി​ട പ​റ​യു​ക​യാ​ണ്. ആ ​സ​ന്യാ​സി​യു​ടെ പേ​രി​ൽ ഭാ​വി​യി​ൽ വ​ന്നു​ചേ​രു​ന്ന എ​ല്ലാ​വി​ധ വ​സ്തു​വ​ക​കൾ​ക്കും അ​വ​കാ​ശി, സ​ന്യാ​സ സ​ഭ​യാ​യി​രി​ക്കും. ജ​സ്റ്റീ​സ് വി​ശ്വ​നാ​ഥ അ​യ്യ​രും ജ​സ്റ്റീ​സ് ഏ​റാ​ടി​യും ഈ ​കേ​സി​ൽ മേ​ൽ​പ്പ​റ​ഞ്ഞ നി​രീ​ക്ഷ​ണ​ത്തി​ന് ആ​ധാ​ര​മാ​ക്കി​യ​താ​യി പ​റ​യു​ന്ന​ത് Pollock and Mait land’s History of English Law, vol, 1 (page 434) ആ​ണ്.

പിന്നീട് നേടുന്നതെല്ലാം സന്യാസ സമൂഹത്തിന്

സ​ന്യാ​സി​യാ​കു​ന്ന​തോ​ടെ, വ്യ​ക്തി, ത​ന്‍റെ​താ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി മു​ക്തി നേ​ടു​ക​യാ​ണ്. അ​താ​യ​ത്, ആ ​വ്യ​ക്തി പി​ന്നീ​ട് നേ​ടു​ന്ന വ​സ്തു​ക്ക​ളെ​ല്ലാം അ​ദ്ദേ​ഹം ചേ​ർ​ന്ന സ​ന്യാ​സ സ​മൂ​ഹ​ത്തി​നു​ള്ള​താ​ണ്. അ​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​ൻ പ​റ്റി​ല്ല. സ​ന്യാ​സ​സ​ഭയാകു​ന്ന ആ​ത്മീ​യ പി​ൻ​ഗാ​മി​ക്കു​ള്ള​താ​ണ് അ​വ​യെ​ല്ലാം. നി​യ​മ​ത്തി​ന്‍റെ ആ​ല​ങ്കാ​രി​ക ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തത്തി​ൽ ഒ​രു സി​വി​ൽ ഡെ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പെ​രു​വ​ന്താ​നം എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റി​ലെ ക​ന‍്യാ​സ്ത്രീയു​ടെ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച കേ​സി​ലും ന​ഷ്ട​പ​രി​ഹാ​രം മ​ഠ​ത്തി​ന് ല​ഭ്യ​മാ​ക്കി​യ​തും ഇ​തേ ന്യാ​യം കൊ​ണ്ടു ത​ന്നെ​യാ​ണ്.

അധ്യാപകരെയോ ആ​തു​ര ശു​ശ്രൂ​ഷ​ക​രാ​യോ ഒ​ക്കെ സേ​വ​നം ചെ​യ്യു​ന്ന സ​ന‍്യ​സ്ത​ർ​ക്ക് ശ​ന്പ​ളം കൈ​പ്പ​റ്റേ​ണ്ടി​വ​രും. എ​ന്നാ​ൽ അ​ത് അ​വ​ർ​ക്ക് സ്വ​ന്തം നി​ല​യ്ക്ക് അ​നു​ഭ​വി​ക്കാ​നു​ള്ള​ത​ല്ല. മ​റി​ച്ച് അ​ത് അ​വ​രു​ടെ സ​ന്യാ​സ​ഭ​വ​ന​ത്തി​ൽ എ​ത്തേ​ണ്ട​താ​ണ്. അ​വ​ർ ശ​മ്പ​ളം കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ലും അ​ത് അ​വ​രു​ടെ സ്വ​ന്ത​മ​ല്ല. അ​വ​ർ നേ​ര​ത്തേ സ​ഭ​യു​മാ​യി ഏ​ർ​പ്പെ​ട്ട നി​ത്യ​വ്രത വാ​ഗ്ദാ​ന​മെ​ന്ന ഉ​ട​ന്പ​ടി അ​നു​സ​രി​ച്ച് സ​ഭ​യ്ക്കു​ള്ള​താ​ണ്. അ​തി​നാ​ൽ ആ ​ശ​ന്പ​ള​ത്തി​ന്‍റെ മേ​ൽ സ​ഭ​യ്ക്ക് അ​വ​കാ​ശ​മു​ണ്ട്. ത​ന്നെ​യു​മ​ല്ല അ​വ​ർ “സി​വി​ൽ ഡെ​ത്ത്’ ആ​യി​ട്ടു​ള്ള​വ​രാ​ണ്. അ​വ​ർ ശ​മ്പ​ളം കൈ​യി​ൽ​വ​ച്ച് ഇ​ഷ്ടം പോ​ലെ ഉ​പ​യോ​ഗി​ച്ചാ​ൽ ദാ​രിദ്ര്യ വ്രതം പോ​കു​മെ​ന്നു മാ​ത്ര​മ​ല്ല സ​ഭ​യി​ലെ മ​റ്റു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള ധ​നാ​ഗ​മ മാ​ർ​ഗം ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും. ഒ​പ്പം ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചു​ചെ​യ്യേ​ണ്ട​താ​യ ധ​ർ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​ങ്ങ​ലേ​ല്ക്കും.

ശന്പളത്തിൽനിന്നു നികുതി

ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന കോ​ട​തി​വി​ധി​ക്കാ​ധാ​ര​മാ​യ കേ​സി​ലെ പ്ര​ധാ​ന വി​ഷ​യം സ​ന്യാ​സി​മാ​ർ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ കൈ​പ്പ​റ്റു​ന്ന ശ​ന്പ​ള​ത്തി​ന് മു​ൻ​കൂ​ർ ആ​ദാ​യ നി​കു​തി (ടി​ഡി​എ​സ്) പി​ടി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​ണോ എ​ന്ന​താ​ണ്. ശ​ന്പ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 192 (1) പ​റ​യു​ന്ന​ത്, Any person responsible for paying any income chargeable under the head “salaries”—-TDS പി​ടി​ക്ക​ണ​മെ​ന്നാ​ണ്. ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​സ​ക്തം. Any person responsible for paying any “amount” എ​ന്ന​ല്ല any “income എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സ​ന്യാ​സി, സ​ർ​ക്കാ​ർ ശ​ന്പ​ളം കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ലും അ​ത് സ​ന്യാ​സി​യു​ടെ income അ​ല്ല; സ​ഭ​യു​ടെ income ആ​ണ്.

ര​ണ്ടാ​മ​ത്തെ കാ​ര്യം income chargeable under the head “salaries” അ​ല്ലെ​ങ്കി​ൽ ടി​ഡി​എ​സ് പി​ടി​ക്കേ​ണ്ട എ​ന്നാ​ണ്. എ​ന്നാ​ൽ സ​ന്യ​സി​ക്ക് അ​ത് “income from property held under Trust” എ​ന്ന headലാ​ണ് chargeable ആ​കു​ന്ന​ത്. ആ​ദാ​യ നി​കു​തി നി​യ​മം വ​കു​പ്പ് 11ൽ ​പ​റ​യു​ന്ന​ത് അ​ങ്ങി​നെ​യാ​ണ്.

സാ​ധാ​ര​ണ ഒ​രാ​ൾ​ക്ക് കി​ട്ടു​ന്ന ശ​ന്പ​ള​ത്തി​ൽ നി​ന്നും കു​റ​യ്ക്കാ​വു​ന്ന ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ട്. എ​ൽ​ഐ​സി പ്രീ​മി​യം, പ്രോ​വി​ഡ​ന്‍റ് ഓ​ഹ​രി, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് തു​ട​ങ്ങി പ​ല​ത​രം ഇ​ള​വു​ക​ൾ ! അ​തെ​ല്ലാം കു​റ​ച്ചി​ട്ടാ​ണ് ബാ​ക്കി തു​ക​യ്ക്ക് വ​ർ​ഷാ​വ​സാ​നം ശ​രി​യാ​യ നി​കു​തി ക​ണ​ക്കാ​ക്കു​ക. പ​ക്ഷേ ഇ​തൊ​ന്നും ഒ​രു സ​ന്യ​സ്ത​ൻ കൈ​പ്പ​റ്റു​ന്ന ശ​ന്പ​ള​ത്തെ ബാ​ധി​ക്കു​ക​യി​ല്ല. സ​ന്യ​സ്ത​ന്‍റെ ശ​ന്പ​ളം, സ​ഭാ​സ്ഥാ​പ​നം മു​ഴു​വ​നാ​യി വ​ര​വു​വ​ച്ച് മ​ത​ധ​ർ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ക​ണ​ക്ക് കൊ​ടു​ക്ക​ണം. ആ ​ചെ​ല​വ് വ​ര​വി​ന്‍റെ 85 ശ​ത​മാ​നം എ​ങ്കി​ലും ഇ​ല്ലെ​ങ്കി​ൽ നി​കു​തി കൊ​ടു​ക്ക​ണം.

സ്വന്തം അക്കൗണ്ടില്ല

ഒ​രു സ​ന്യാ​സി​യു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ടി​ഡി​എ​സ് പി​ടി​ച്ചാ​ലോ? സ​ന്യാ​സി സ്വ​ന്തം പേ​രി​ൽ ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി ഇ​ൻ​കം​ടാ​ക്സ് റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യ​ണം. റീ ​ഫ​ണ്ട് ഉ​ണ്ടെ​ങ്കി​ൽ ആ ​അ​ക്കൗ‌​ണ്ടി​ലൂ​ടെ​യെ ല​ഭി​ക്കു. അ​പ്പോ​ൾ മ​റ്റൊ​രു പ്ര​ശ്ന​മു​ണ്ട്. ഏ​ത് രീ​തി​യി​ൽ റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യും? ഇ​ൻ​കം സ​ഭ​യു​ടേ​താ​ണെ​ന്നും അ​തു​കൊ​ണ്ട് അ​ത് സ​ഭ​യ്ക്ക് കൊ​ടു​ത്തു എ​ന്നും പ​റ​ഞ്ഞ് റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യ​ണോ അ​തൊ വ്യ​ക്തി​ത്വം കാ​ണി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ ഇ​ള​വു​ക​ളും ചേ​ർ​ത്ത് റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യ​ണോ? സ്വ​ന്തം പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള സ​ഭ​ക​ളു​ടെ നി​യ​മാ​വ​ലി അ​നു​സ​രി​ച്ച് സ​ന്യാ​സി​ക്കു സാ​ധ‍്യ​മ​ല്ല. എ​ന്നാ​ൽ റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​തി​രു​ന്നാ​ലോ ദൈ​വ​ത്തി​നു​ള്ള​ത് സീ​സ​ർ കൊ​ണ്ടു​പോ​കി​ല്ലേ?

മുൻ സർക്കുലറുകൾ

ഈ​വ​ക പ്ര​ശ്ന​ങ്ങ​ളൊ​ക്കെ മു​ൻ​പി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് 1944ൽ ​ത​ന്നെ ആ​ദാ​യ നി​കു​തി അ​ധി​കാ​രി​ക​ൾ “മി​ഷ​ന​റി​മാ​ർ​ക്ക്” കൊ​ടു​ക്കു​ന്ന ഫീ​സി​ൽ​നി​ന്ന് ടി​ഡി​എ​സ് പി​ടി​ക്ക​ണ്ട എ​ന്നു സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. തു​ട​ർ​ന്നു വി​ഷ​യ​ങ്ങ​ളെ​ല്ലാം സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് ആ​ദാ​യ നി​കു​തി നി​യ​മം 1961 പു​തി​യ​ത് വ​ന്ന​ത​നു​സ​രി​ച്ച് സെ​ൻ​ട്ര​ൽ ബോ​ർഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ്(​സി​ബി​ഡി​ടി) പു​തി​യ സ​ർ​ക്കു​ല​ർ ഇ​റ​ക്കി. അ​തി​ന്‍റെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​ത് “Representations have been received from members of religious congregations situated all over India regarding the taxability of the fees received by them” എ​ന്നാ​ണ്.

തു​ട​ർ​ന്നു പ​റ​യു​ന്ന​ത് “The Board have examined the issue and have decided that since, the fees received by the missionaries are to be made over to the congregation concerned, there is an overriding title to the fees which would entitle to exemption from payment of Income Tax. Hence such fees or earnings are not taxable in their hand”.
തീ​ർ​ന്നി​ല്ല, സ​ർ​ക്കു​ല​റി​ന്‍റെ അ​വ​സാ​നം സി​ബി​ഡി​ടി ഒ​രു നോ​ട്ട് ചേ​ർ​ത്തി​ട്ടു​ണ്ട്. അ​ത് ഇ​പ്ര​കാ​ര​മാ​ണ്.

“Note” : This exemption is only to the individual missionary and not to the income of the missionary per se. Taxability of such an income gets transferred to the institution from the individual, provided the entire income for the missionary is assessed with the income of the institution and satisfies all the rules governing Income Tax exemption given to the institutions under section 12 A.

ഇ​തി​ൽ​നി​ന്നും നാം ​മ​ന​സ്‌​സി​ലാ​ക്കേ​ണ്ട​ത് സി​ബി​ഡി​ടി വി​ഷ​യം ഗൗ​ര​വ​മാ​യി പ​ഠി​ച്ചു എ​ന്നും സ​ന്യാ​സ സ​ഭ​യു​ടെ ക​ണ​ക്കി​ൽ ചേ​ർ​ക്ക​പ്പെ​ട്ട, സെ​ക്‌​ഷ​ൻ 12എ ​പ്ര​കാ​ര​വും സെ​ക്‌​ഷ​ൻ 11 പ്ര​കാ​ര​വും ഉ​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ശ​ന്പ​ള​ത്തി​ന് ടി​ഡി​എ​സ് പി​ടി​ക്കേ​ണ്ട​തി​ല്ല എ​ന്നുത​ന്നെ​യാ​ണ്. മ​റി​ച്ചു​ള്ള വൈ​ദിക​രു​ടെ​യൊ ക​ന്യാ​സ്ത്രീ​ക​ളു​ടെ​യൊ ശ​ന്പ​ളം ടി​ഡി​എ​സി​ന് വി​ധേ​യ​മാ​യി​രി​ക്കും.

കോടതിയലക്ഷ്യം

1944 ലെ​യും 1977 ലെ​യും സ​ർ​ക്കു​ല​റു​ക​ളെ സം​ബ​ന്ധി​ച്ച് സി​ബി​ഡി​ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് അ​റി​യി​ക്കു​വാ​ൻ ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മു​ൻ​നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി സി​ബി​ഡി​ടി ഒ​രു സ​ത‍്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ ടി​ഡി​എ​സ് പി​ടി​േ ക്ക​ണ്ട​താ​ണ് എ​ന്നു​പ​റ​ഞ്ഞ് മ​റു​പ​ടി ന​ൽ​കി. ഇ​ത്ത​രത്തിൽ കോ​ട​തി​യെ തെ​റ്റ​ിദ്ധ​രി​പ്പി​ച്ച​തു വ​ഴി​യാ​ണ് ടി​ഡി​എ​സ് പി​ടി​ക്ക​ണ​മെ​ന്ന വി​ധി​യു​ണ്ടാ​യ​ത്.

error: Content is protected !!