‘അപകടം നിറഞ്ഞ റോപ്പ് സ്റ്റണ്ടുകൾ; ചതുർമുഖം മേക്കിങ്ങ് വീഡിയോയുമായി മഞ്ജു വാര്യർ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മഞ്ജു വാര്യർ ചിത്രം ചതുർമുഖത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഇത് നിങ്ങളെ ഭയപ്പെടുത്തുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത് തന്നെയാണ്. ചതുർമുഖത്തിന്റെ നിർമ്മാണവേളയിലെ ഈ സ്നിപ്പറ്റ് പങ്കിടുന്നതിൽ അതിയായ സന്തോഷം. ഏറെ അപകടം നിറഞ്ഞ സ്റ്റണ്ടുകൾ സുരക്ഷിതമായി ചെയ്യാൻ എന്നെ സഹായിച്ചതിന് ജി മാസ്റ്റർക്കും അദ്ദേഹത്തിന്റെ ബോയ്സിനും നന്ദി’, എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസ് ചെയ്തിരുന്നു. സീ 5ലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. ഏപ്രിൽ എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ കൊവിഡ് രണ്ടാം തരംഗം വന്നതോടെ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ എന്ന ടാഗ് ലൈനുമായാണ് ചതുർമുഖം റിലീസ് ചെയ്തത്. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണിയ്ക്കും മഞ്ജുവിനും പുറമേ ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

അഭയകുമാര്‍ കെ, അനില്‍ കൂര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഭിനന്ദ് രാമാനുജമാണ്. ജിസ് ടോംസ് മൂവീസിന്റെ ബാറില്‍ ജിസ്സ് ടോംസും, ജിസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

error: Content is protected !!