ടി.സി.എസിൽ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു

രാജ്യത്തെ ഏറ്റവുംവലിയ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 2021 ജൂൺ 30 വരെയുള്ള കണക്കുപ്രകാരം ജീവനക്കാർ 5,09,058 ആയെന്ന് കമ്പനി അറിയിച്ചു. നടപ്പുസാമ്പത്തികവർഷം ആദ്യപാദത്തിൽമാത്രം പുതുതായി 20,409 പേർക്ക് നിയമനം നൽകി. ഏതെങ്കിലുമൊരു പാദവർഷത്തിൽ നടക്കുന്ന ഏറ്റവും ഉയർന്ന നിയമനമാണിതെന്ന് കമ്പനിയുടെ ഗ്ലോബൽ ഹ്യൂമൻ റിസോഴ്സ് മേധാവി മിലിന്ദ് ലക്കഡ് പറഞ്ഞു.

കഴിഞ്ഞവർഷം 40,000 പേരെയാണ് കാമ്പസിൽനിന്ന് കമ്പനി നിയമിച്ചത്. ഈവർഷവും 40,000 അല്ലെങ്കിൽ അതിൽ കൂടുതൽപേരെ കാമ്പസിൽനിന്ന് കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം ജീവനക്കാരിൽ 36.2 ശതമാനം സ്ത്രീകളാണ്. 155 രാജ്യങ്ങളിൽനിന്നുള്ളവർ കമ്പനിയുടെ ഭാഗമാണ്.

error: Content is protected !!