നിരക്കുവർധനയും നികുതി ഇളവും വേണം -സ്വകാര്യബസ്സുടമകൾ

തിരുവനന്തപുരം: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മിനിമം നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവും നൽകണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ബസ്സുടമകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി ആന്റണി രാജു അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിന് നൽകിയ ഇടക്കാല റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെന്ന് ചർച്ചയിൽ സ്വകാര്യബസ് ഉടമകൾ ആവശ്യപ്പെട്ടു. മിനിമം ടിക്കറ്റ് നിരക്ക് പത്തുരൂപയായി ഉയർത്താനായിരുന്നു കമ്മിറ്റിയുടെ ശുപാർശ. എന്നാൽ, മിനിമം നിരക്ക് എട്ടുരൂപയായി നിലനിർത്തിക്കൊണ്ട്, യാത്ര ചെയ്യാവുന്ന ദൂരം അഞ്ചിൽനിന്നു രണ്ടരക്കിലോമീറ്ററായി സർക്കാർ കുറയ്ക്കുകയായിരുന്നു.

error: Content is protected !!