മലയാള സിനിമാചിത്രീകരണം കേരളം കടക്കുന്നു..,പൃഥ്വിരാജ് ചിത്രം പോണ്ടിച്ചേരിയിൽ പൂർത്തിയായി; മോഹൻലാൽ ചിത്രം െചന്നൈയിൽ തുടങ്ങും

: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ലാത്തതിനാൽ മലയാളം സിനിമാ ഷൂട്ടിങ് കേരളം കടക്കുന്നു. രണ്ടാം ലോക്‌ഡൗണിനെ തുടർന്ന് കേരളത്തിലെ ഷൂട്ടിങ് പൂർണമായി ഒഴിവായിട്ട് 70 ദിവസം തികയുമ്പോൾ ഷൂട്ടിങ് കേരളത്തിന് പുറത്ത് നടത്താൻ നിർമാതാക്കൾ നിർബന്ധിതരാകുകയാണ്. 

ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിൽ താഴെ വരാതെ ഷൂട്ടിങ് നടത്താൻ അനുമതി നൽകാത്തതാണ് ഷൂട്ടിങ് കേരളത്തിന് പുറത്ത് നടത്താൻ നിർമാതാക്കളെ നിർബന്ധിതരാകുന്നത്. നിലവിൽ പൃഥ്വിരാജ് ചിത്രമടക്കം അഞ്ചെണ്ണം പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കി.

രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ഷൂട്ടിങ് കഴിഞ്ഞയാഴ്ചയാണ് പോണ്ടിച്ചേരിയിൽ പൂർത്തിയായത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ‘േബ്രാ ഡാഡി’യുടെ ഷൂട്ടിങ് ചെന്നൈയിലാകും. ആന്റണി പെരുന്പാവൂരാണ് നിർമിക്കുന്നത്. 

ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങൾ കേരളം കടക്കുമ്പോൾ സാധാരണ തൊഴിലാളികൾക്ക് പുറമേ ആർട്ടിസ്റ്റുകളെയും ബാധിക്കുന്നു. മുന്പ് ഒരു സാധാരണ സിനിമയുടെ ഷൂട്ടിങ് നടക്കുേന്പാൾ െെഡ്രവിങ്, യൂണിറ്റ്, ലൈറ്റ്, െപ്രാഡക്ഷൻ, മേയ്ക്കപ്പ്, കോസ്റ്റ്യൂം അടക്കമുള്ള മേഖലയിൽ 200-ഓളം പേർ ജോലിചെയ്തിരുന്നു. 

എന്നാൽ നിലവിൽ ഹൈദരാബാദ് ഫിലിം സിറ്റി അടക്കം അന്യസംസ്ഥാനങ്ങളിൽ ഷൂട്ടിങ് നടക്കുമ്പോൾ 20 പേരെ കൊണ്ടുചെല്ലാൻ മാത്രമേ അനുവദിക്കുന്നുള്ളൂ. തൊഴിലാളികളെ മുഴുവൻ അവിടെനിന്ന് തന്നെ കണ്ടെത്തണം. മേയ്ക്കപ്പ്, കോസ്റ്റ്യൂം പോലെയുള്ള മേഖലയിൽ പോലും ഇവിടെനിന്നുള്ള തൊഴിലാളികളെ ഉൾപ്പെടുത്താൻ കഴിയില്ല.

ഇതരസംസ്ഥാനങ്ങളിൽ ഔട്ട്ഡോർ ഷൂട്ടിങ്ങിനുപോലും അനുമതി നൽകുമ്പോൾ കേരളത്തിൽ ഇൻഡോർ ഷൂട്ടിങ് പോലും അനുവദിക്കുന്നില്ല. എല്ലാ കോവിഡ് േപ്രാട്ടോക്കോളും പാലിച്ച് ചെറിയ ഇടങ്ങളിൽ ഷൂട്ടിങ് നടത്താൻ അനുവാദം കിട്ടുകയാണെങ്കിൽ ഒ.ടി.ടി. പ്ളാറ്റ്ഫോം, വെബ് സീരീസ് എന്നിവയിൽ പ്രദർശിപ്പിക്കാനുള്ള ചെറുകിട ചിത്രങ്ങളെങ്കിലും ഷൂട്ടിങ് നടത്താൻ കഴിയുമെന്നാണ് സിനിമാമേഖലയിലുള്ളവർ പ്രത്യാശിക്കുന്നത്. 

വളരെ കുറഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കേണ്ട പല ചിത്രങ്ങളുടെ ഷൂട്ടിങ് പോലും നിലവിൽ പാതി പൂർത്തിയാക്കിയ അവസ്ഥയിലാണ്. അത്തരം ചിത്രങ്ങൾക്ക് പോലും പൂർത്തിയാക്കാൻ അവസരം കിട്ടാത്തതാണ് സിനിമാമേഖലയെ ആകെ കുഴയ്ക്കുന്നത്.

error: Content is protected !!