ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം

രാജാക്കാട്: ശാന്തൻപാറ കിഴക്കാതി മലനിരകളിൽ മൂന്നേക്കറോളം ഭാഗത്ത് നീലക്കുറിഞ്ഞി പൂവിട്ടു. തുടർച്ചയായി മൂന്നാം വർഷവും പശ്ചിമഘട്ട മലനിരകളിൽ നീലവസന്തം അപൂർവ കാഴ്ചയാണ്. ശാന്തൻപാറ വാക്കോടൻ സിറ്റിയിൽനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമാണ് കിഴക്കാതി മലയിലേക്ക്‌. ചെങ്കുത്തായ മലകയറിച്ചെന്നാൽ കൺമുമ്പിൽ വിരിയുന്നത് നീലക്കുറിഞ്ഞി വസന്തത്തിന്റെ അപൂർവ കാഴ്ചയാണ്.കോവിഡ് വ്യാപനത്തെത്തുടർന്ന് സഞ്ചാരികൾക്ക് പ്രദേശത്ത് വിലക്കുള്ളതായി പശ്ചിമഘട്ടം ചീഫ് ടൂറിസം സൊസൈറ്റി പ്രെമോട്ടർ ആശിഷ് വർഗീസ് പറഞ്ഞു.

error: Content is protected !!