കേരളം സമ്പത്തിക പ്രതിസന്ധിയിലേക്ക് .. മടങ്ങിവന്നത് 15 ലക്ഷം പ്രവാസികൾ,

കുവൈറ്റ് യുദ്ധത്തെ തുടർന്ന് 1990ൽ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പതിൻമടങ്ങായിരിക്കും കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവിൽ കേരളത്തിൽ സംഭവിക്കുകയെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കുവൈറ്റ് യുദ്ധകാലത്ത് 1.70ലക്ഷം പേരാണ് തൊഴിൽ നഷ്ടപ്പെട്ടെത്തിയത്. കൊവിഡ് മൂലം ഇതുവരെ തിരിച്ചെത്തിയവർ 15 ലക്ഷത്തിലേറെയാണ്. പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയുള്ള കേരളത്തിൽ ഇതിന്റെ ആഘാതം വളരെ കടുത്തതായിരിക്കും.

സംസ്ഥാനത്തെ വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ, സഹകരണ നിക്ഷേപം, റിയൽ എസ്റ്റേറ്റ്, നിർമ്മാണമേഖല എന്നിവ ആശ്രയിച്ചിരിക്കുന്നത് പ്രവാസി നിക്ഷേപത്തെയാണ്. ഇതു കുറയുന്നത് സാമ്പത്തിക ക്രയവിക്രയത്തിൽ വൻ ഇടിവുണ്ടാക്കും. മടങ്ങിയെത്തുന്നവരുടെ തൊഴിലില്ലായ്മയും വെല്ലുവിളിയാണ്.

ജൂൺ 18ന് സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം പത്തു ലക്ഷത്തോളം പേർ ജോലി നഷ്ടമായവരുടെ പട്ടികയിലുണ്ട്. എത്രപേർക്ക് തിരിച്ചുപോകാൻ കഴിയുമെന്ന് വ്യക്തമായിട്ടില്ല. തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും നാട്ടിൽ സാമ്പത്തികനില ഭദ്രമല്ലാത്തവരാണ്.

തൊഴിൽ നഷ്ടമായ 10.45 ലക്ഷം പേരിൽ 1.70 ലക്ഷം ആളുകൾ മാത്രമാണ് അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളത്. 1.30 ലക്ഷം പേർക്ക് സഹായ ധനം നൽകിക്കഴിഞ്ഞു.ശേഷിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

20 ലക്ഷം

ഗൾഫ് രാജ്യങ്ങളിലെ

മൊത്തം മലയാളികൾ

………………………………………………

14.63 ലക്ഷം

നോർക്കയുടെ കണക്ക് പ്രകാരം

മടങ്ങിവന്നവർ

…………………………..

10.45 ലക്ഷം

ജോലി നഷ്ടമായി

വന്നവർ

……………………..

2.90 ലക്ഷം

വിസ കാലാവധി

കഴിഞ്ഞതിനാൽ

മടക്കയാത്ര മുടങ്ങിയവർ

……………………………………..

96 %

തിരിച്ചെത്തിയവരിൽ

യു.എ.ഇ, ഖത്തർ,

സൗദി, ഒമാൻ രാജ്യങ്ങളിൽ

നിന്ന്

………………………………….

8.67 ലക്ഷം

യു.എ.ഇയിൽ നിന്ന്

മടങ്ങിയവർ

…………………………………..

കേരളത്തിലെ പ്രവാസി നിക്ഷേപം

(കോടി രൂപ)

2018: Rs. 186376

2019: Rs.199781

2020: Rs. 227430

error: Content is protected !!